ആലപ്പുഴ: വൈ.എം.സി.എ ആൾ കേരള ഇന്റർ സ്‌കൂൾ ബാസ്‌കറ്റ്ബാൾ ടൂർണമെന്റ് ഇന്നും നാളെയും നടത്തുമെന്നു പ്രസിഡന്റ് മൈക്കിൾ മത്തായി അറിയിച്ചു.വൈ.എം.സി.എ ബാസ്‌ക്കറ്റ്ബാൾ കോർട്ടിൽ ഇന്ന് രാവിലെ 8.30ന് മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ ഉദ്ഘാടനം നിർവഹിക്കും. നാളെ വൈകിട്ട് 5.30ന് ഡിസ്ട്രിക്ട് ബാസ്‌ക്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യും.ആൺകുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ്, വൈ.എം.സി.എ എ, ബി, പുളിങ്കുന്ന് സെന്റ് ജോസഫ്സ്, ആലപ്പുഴ ജ്യോതി നികേതൻ, വാഴക്കുളം കാർമ്മൽ സി.എം.ഐ പബ്ലിക് സ്‌കൂൾ എന്നീ ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമ്മൽ, ആലപ്പുഴ ജ്യോതി നികേതൻ, ആലപ്പുഴ സെന്റ് ജോസഫ്സ്, കൊരട്ടി എൽ.എഫ് എന്നീ ടീമുകളും മത്സരിക്കും.