bdjs

ആലപ്പുഴ: രാഷ്ട്രീയ തന്ത്രങ്ങൾ മെനയാനായി ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ ഏകദിന പഠനശിബിരം 18ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ നടക്കും. സംസ്ഥാന കൗൺസിൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പതാക ഉയർത്തും. ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പഠനശിബിരം ഉദ്ഘാടനം ചെയ്യും. തുഷാർ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ ക്ലാസിന് നേതൃത്വം നൽകും. ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്കു രൂപം നൽകും.

പാർട്ടി കഴിഞ്ഞ തവണ നേടിയ ഏഴു ലക്ഷത്തിൽപ്പരം വോട്ടുകൾ ഇത്തവണ ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇടത്, വലത് മുന്നണികൾ വലിയ വെല്ലുവിളികൾ നേരിടുന്ന രാഷ്ട്രീയ ചിത്രം തങ്ങളുടെ പ്രസക്തി വർദ്ധിപ്പിക്കുന്നതായി ബി.ഡി.ജെ.എസ് വിലയിരുത്തുന്നു.