
ആലപ്പുഴ: ഹോംകോയുടെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായ പുതിയ ഫാക്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം വലിയ കലവൂരിൽ നാളെ മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും.രാവിലെ
9ന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിക്കും. അഡ്വ. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. 52.88 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഫാക്ടറി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഫാക്ടറി പ്രവർത്തന ക്ഷമമാകുന്നതോടെ 125 കോടി വിറ്റു വരവാണ് പ്രതീക്ഷിക്കുന്നത്. പാതിരപ്പള്ളിയിൽ ദേശീയ പാതയോരത്ത് നിലവിലുള്ള ഫാക്ടറി കെട്ടിടത്തിൽ സ്ഥല പരിമിതി കാരണം വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഈ സാമ്പത്തിക വർഷം 39 കോടി രൂപയുടെ വിറ്റു വരവാണ് കമ്പനി നേടിയത്. പുതിയ ഫാക്ടറി പ്രവർത്തന ക്ഷമമാകുന്നതോടെ 156 തസ്തികകൾ സൃഷ്ടിക്കപ്പെടും.