ചേർത്തല: വളവനാട് പുത്തൻകാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവം 17ന് കൊടിയേറി 28ന് ആറാട്ടോടെ സമാപിക്കും. ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് ആഘോഷപരിപാടികളും ആൾക്കൂട്ടവും പൂർണമായി ഒഴിവാക്കി നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ചടങ്ങുകൾ നടത്തുന്നതെന്ന് ദേവസ്വം പ്രസിഡന്റ് കെ.സുഭഗൻ അറിയിച്ചു.
17ന് രാവിലെ 9നും 9.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. വൈകിട്ട് 7ന് ദീപാരാധന,കളഭം,വെടിക്കെട്ട്. 20ന് രാത്രി 8ന് കുംഭകുടം. 24ന് താലിചാർത്ത് മഹോത്സവം,വൈകിട്ട് 6.45നും 7.15നും മദ്ധ്യേ പട്ടും താലിയും ചാർത്തും. 25നും 26നും രാവിലെ 8.30നും വൈകിട്ട് 5.30നും കാഴ്ചശ്രീബലി,26ന് വൈകിട്ട് 7.15ന് പുഷ്പാഭിഷേകം. 27ന് വടക്കേചേരുവാര ഉത്സവം,രാവിലെ 8.30ന് കാഴ്ചശ്രീബലി,വൈകിട്ട് 7ന് ദീപാരാധന,കളഭം,വെടിക്കെട്ട്,രാത്രി 8ന് പള്ളിവേട്ട തുടർന്ന് പള്ളി നിദ്ര. 28ന് തെക്കേചേരുവാര ഉത്സവം,രാവിലെ 8.30ന് കാഴ്ചശ്രീബലി,വൈകിട്ട് 7ന് ദീപാരാധന,കളഭം,രാത്രി 8ന് ആറാട്ട്,12ന് കൊടിയിറക്ക്. തുടർന്ന് വടക്ക് പുറത്ത് കുരുതി.