മാവേലിക്കര: വഴിവിളക്കുകൾ തെളിയാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ മാവേലിക്കര നഗരസഭ ഉപരോധിച്ചു. തുടർന്ന് നഗരസഭ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ അടിയന്തരമായി തെരുവുവിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി ഉറപ്പുനൽകി. ബി.ജെ.പി മാവേലിക്കര നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് എച്ച്. മേഘനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.രാജേഷ്, ഉമയമ്മ വിജയകുമാർ, കൗൺസിലർമാരായ വിജയമ്മ ഉണ്ണിക്കൃഷ്ണൻ, ജയശ്രീ അജയകുമാർ, സുജാത ദേവി, ഗോപകുമാർ സർഗ്ഗ, സബിത അജിത്ത്, എം. രേഷ്മ എന്നിവർ സമരത്തിൽ പങ്കെടുത്തു.