
ചേർത്തല: തയ്യിൽ ശക്തിപുരം ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്റി സി.എം. മുരളീധരൻ തന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് ദാനം. 14 ന് രാവിലെ 11.30ന് താലിചാർത്ത്. 17 ന് രാവിലെ ഗണപതി ഹോമം ,7ന് ദേവീസ്തോത്രപാരായണം, 8.30ന് ശ്രീബലി ,11 ന് വിശേഷാൽ കലശാഭിഷേകം, വൈകിട്ട് 4ന് കാഴ്ചശ്രീബലി,7ന് അലങ്കാര ദീപാരാധന,പള്ളിവേട്ട. 18ന് പുലർച്ചെ ഗണപതി ഹോമം, 7ന് ദേവി സ്തോത്രപാരായണം,8.30 ന് ശ്രീബലി,11ന് വിശേഷാൽ കലശാഭിഷേകം,4.30ന് കാഴ്ചശ്രീബലി, 7.30ന് അലങ്കാര ദീപാരാധന,8.30ന് ദീപക്കാഴ്ച,തിരിപിടുത്തം,10ന് ആറാട്ട് ,11.30ന് ആറാട്ട് വരവ് .