ആലപ്പുഴ: ലൈഫ് മിഷനിൽ വീടില്ലാത്തവർക്ക് വീടിനായും വീടും സ്ഥലവും ഇല്ലാത്തവർക്ക് വീടിനും സ്ഥലത്തിനുമായും അപേക്ഷിക്കാൻ ഒരിക്കൽ കൂടി അവസരം. 20 വരെ ഓൺലൈനായി അപേക്ഷ നൽകാം. . ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന സാന്ത്വന സ്പർശം അദാലത്തുകളിൽ 2020 സെപ്തംബർ 23നകം അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്ന നിരവധി ഗുണഭോക്താക്കൾ അപേക്ഷ നൽകിയതിനെ തുടർന്നാണ് നടപടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇതിനായി സജ്ജീകരിച്ചിരിക്കുന്ന ഹെൽപ് ഡെസ്‌ക്കുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.