ആലപ്പുഴ: മാവേലിക്കര, ചെങ്ങന്നൂർ താലൂക്ക് ഓഫീസുകളുടെയും 12 വില്ലേജ് ഓഫീസുകളുടെയും കെട്ടിട നിർമ്മാണ ഉദ്ഘാടനവും പട്ടയ വിതരണവും 15ന് ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. ചേർത്തല താലൂക്കിലെ പള്ളിപ്പുറം, കുട്ടനാട് താലൂക്കിലെ കാവാലം, പുളിങ്കുന്ന്, ചെങ്ങന്നൂർ താലൂക്കിലെ ആല, പാണ്ടനാട്, വെണ്മണി, മാവേലിക്കര താലൂക്കിലെ പാലമേൽ, ഭരണിക്കാവ്, കണ്ണമംഗലം, വെട്ടിയാർ, തഴക്കര, കാർത്തികപ്പള്ളി താലൂക്കിലെ കാർത്തികപ്പള്ളി വില്ലേജോഫീസ് എന്നിവയുടെ കെട്ടിടങ്ങളാണ് നിർമിക്കുക. മന്ത്രി ജി. സുധാകരൻ, മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്, മന്ത്രി പി.തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എന്നിവർ പങ്കെടുക്കും.