ആലപ്പുഴ: കേരള സർവകലാശാലയുടെ നേതൃത്വത്തിൽ ജില്ലയിലെ 'തീരദേശ ജൈവ വൈവിധ്യവും മീൻ പിടുത്തക്കാരുടെ നാട്ടറിവുകളും, ഒരു പൗരശാസ്ത്ര സമീപനം' എന്ന ഗവേഷണ പദ്ധതി നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. കളർകോട് കേരള യൂണിവേഴ്സിറ്റി സ്റ്റഡി ആൻഡ് റിസർച്ച് സെന്ററിൽ നടന്ന യോഗത്തിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. കെ.എച്ച്. ബാബുജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അജികുമാർ, വിശ്വൻ പടനിലം, ഡോ. ബിജുകുമാർ, ഡോ. പി.എൻ.ഹരികുമാർ, ഡോ. നടരാജൻ എന്നിവർ സംസാരിച്ചു.