ph

കായംകുളം: തീരപ്രദേശങ്ങളിലെ ഉപ്പുവെള്ള ഭീഷണിക്കും കുടിവെള്ള ക്ഷാമത്തിനുമെതിരെ ബി.ജെ.പി ദേവികുളങ്ങര, കണ്ടല്ലൂർ പഞ്ചായത്ത്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഒപ്പ് ശേഖരണവും പ്രതിഷേധ യോഗവും നടത്തി.

ബി.ജെ.പി സംസ്ഥാന സമിതി അംഗം മഠത്തിൽ ബിജു ഉദ്ഘാടനം ചെയ്തു. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ആർ. രാജേഷ്, സ്റ്റാലിൻ, സജിത മിഥുൻ ,കണ്ടലൂർ സുധീർ,ഹരീന്ദ്രൻ,ജയൻ കുറശ്ശേരി,മഹേന്ദ്രൻ, പ്രശാന്ത് രാജേന്ദ്രൻ,സുനിൽ ബാബു, ശിഖ മുരളി, സുനിത, തുടങ്ങിയവർ സംസാരിച്ചു.