ആലപ്പുഴ: ഹാർബർ എൻജിനിയറിംഗ് വകുപ്പ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ പൂർത്തികരിച്ച 26 റോഡുകളുടെ സമർപ്പണവും 32 റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. മന്ത്രി പി.തിലോത്തമൻ മുഖ്യാതിഥിയായി.