s

അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ പൊതുമരാമത്ത് വകുപ്പിന്റെ 4.87 കോടി വിനിയോഗിച്ച് നിർമ്മിക്കുന്ന പേ വാർഡ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മന്ത്രി ജി. സുധാകരൻ നിർവ്വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ ഹൈജിൻ ആൽബർട്ട് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടർ എ. അലക്സാണ്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.എ. റംല ബീവി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരീസ്, വൈസ് പ്രസിഡന്റ് പി.എം. ദീപ, പി.അഞ്ജു, അഡ്വ.പ്രദീപ്തി, വി. ധ്യാനസുതൻ, സുനിത പ്രദീപ് തുടങ്ങിയവർ സംസാരിക്കും.