photo

ആലപ്പുഴ: ജില്ല ഇൻഫർമേഷൻ ഓഫീസറായി എ.അരുൺ കുമാർ ചുമതലയേറ്റു. തിരുവനന്തപുരം ജില്ല ഇൻഫർമേഷൻ ഓഫീസർ, മഹാത്മാഗാന്ധി സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തകഴി കേളമംഗലം ലക്ഷ്മീ നിവാസിൽ പരേതനായ ഡോ. അപ്പുക്കുട്ടൻ നായരുടെയും ഡോ.ലീലാമ്മ വി.നായരുടെയും മകനാണ്.