ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലകളിലെ ബാലവേദികളിൽ നിന്നുള്ള യു.പി,ഹൈസ്കൂൾ തലത്തിലെ സർഗ പ്രതിഭകളെ പങ്കെടുപ്പിച്ച് ബാലോത്സവം സംഘടിപ്പിക്കും. ഇന്ന് രാവിലെ 9 ന് ഗവ.ഗേൾസ് ഹൈസ്കൂളിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യാരാജ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ.രതികുമാർ അദ്ധ്യക്ഷത വഹിക്കും.