
ആലപ്പുഴ: കയർ കേര - 2021 (വെർച്വൽ) സ്റ്റാൾ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നതായി കയർകോർപ്പറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ അറിയിച്ചു. കയർബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ, കയറ്റുമതി സ്ഥാപനങ്ങൾ, കുടുംബശ്രീ കൺസോർഷ്യം ഉൾപ്പെടെയുള്ള മേഖലയിൽ നിന്നു 157 ൽപ്പരം സ്റ്റാളുകൾ രജിസ്റ്റർ ചെയ്‌തു.
വെർച്വലായി നടത്തുന്ന കയർ കേരളയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ 14 ന് വൈകിട്ട് അഞ്ചിനു മുമ്പ് രജിസ്റ്റർ ചെയ്യണം. 16ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ കയർ കേരള 2021ന്റെ ഉദ്ഘാടനം നിർവ്വഹിക്കും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. ഇന്റർനാഷണൽ പവിലിയന്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും മന്ത്രി ജി. സുധാകരൻ നിർവ്വഹിക്കും. ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കൺവെൻഷൻ സെന്ററിലാണ് ഉദ്ഘാടന പരിപാടികൾ. കേരളത്തിലെ 40 ലധികം കേന്ദ്രങ്ങളിൽ പരിപാടിയുടെ തത്സമയ സംപ്രേഷണം നടക്കും. വിശദവിവരങ്ങൾക്കായി കസ്റ്റമർ കെയർ നമ്പർ 8089666330, സാങ്കേതികസഹായത്തിന് 8527336337എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. രജിസ്റ്റർ ചെയ്യാനായി www.coirfest.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ കലാസംഘങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും.