ambala

അമ്പലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പ്രചരണാർത്ഥം കെ.പി.സി.സി. വിചാർ വിഭാഗ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിചാര സദസ്സ് സംഘടിപ്പിച്ചു. വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എസ്.പ്രഭുകുമാർ,അഡ്വ.സഞ്ജീവ് അമ്പലപ്പാട്, ഡോ.പി.രാജേന്ദ്രൻ നായർ, മുഹമ്മദ് കോയ, കെ.എച്ച്.അഹമ്മദ്, ആർ.ശെൽവരാജൻ ,ആർ.ത്യാഗരാജൻ, മൈക്കിൾ പി.ജോൺ, നായിഫ് നാസർ, സമീർ പാലമൂട്, റോസ് ദലീമ, ഷിത ഗോപിനാഥ്, അഫ്സൽ കുറവന്തോട്, ഇ.ഖാലിദ്, റ്റി.മധു, ബാബു ജോസഫ്,ഗോപകുമാർ, സുരേന്ദ്രൻ, വാവച്ചി, കണ്ണൻ, ഹരിദാസ് എന്നിവർ പ്രസംഗിച്ചു.