ആലപ്പുഴ: ആലപ്പുഴയിലെ വികസനകാര്യങ്ങൾ മറന്ന് മന്ത്രി തോമസ് ഐസക് ഉറങ്ങുകയാണെന്ന് ആരോപിച്ച് പാതിരപ്പള്ളി എക്‌സൽ ഗ്ലാസ് ഹൗസിന് മുന്നിൽ യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പറ കൊട്ടി പ്രതിഷേധിച്ചു.
കെ.പി.സി.സി സെക്രട്ടറി എം.ജെ.ജോബ് പെരുമ്പറ കൊട്ടി സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് സരുൺ റോയി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. ചിദംബരം മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആൽബിൻ അലക്‌സ്, സജിൽ ഷരീഫ്, രാഹുൽ കൃഷ്ണൻ, തായിഫുദീൻ മൂരിക്കുളം, രശ്മി,നിസാം ബഷീർ, അൻസിൽ, ദീപു ആര്യാട്, പ്രജിത്ത്, സിബി, ജോസ് മരിയൻ, അഭിലാഷ്, അനിൽ നാഥ്, അരുൺ സാബു തുടങ്ങിയവർ പങ്കെടുത്തു.