കുട്ടനാട് : തുഷാർ വെള്ളാപ്പളളിക്കും സംസ്ഥാന നേതൃത്വത്തിനും ബി.ഡി.ജെ.എസ് കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റി പിന്തുണ പ്രഖൃാപിച്ചു. മണ്ഡലം പ്രസിഡന്റ് പി.സി.പവിത്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി, ജില്ലാ സംഘടന സെക്രട്ടറി എ.ജി സുഭാഷ് എന്നിവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി എ.എസ്.ബിജു സ്വാഗതവും രഞ്ജു തട്ടാശ്ശേരി നന്ദിയും പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗം കെ.പി. സുബീഷ്,സുശീലാ മോഹൻ,എം സുധീരൻ,പി.റ്റി.വിജയൻ,,പി.പ്രദീപ്,കെ.വി.ഷാജി,നിഥിൻ മുട്ടേൽ എന്നിവർ സംസാരിച്ചു .