ഹരിപ്പാട്: കേരളത്തിലെ സന്നദ്ധ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ അസോസിയേഷൻ ഒഫ് ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ഒഫ് കേരളയുടെ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും ആദരായനം 2021 എന്നപേരിൽ ആദരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14ന് വൈകിട്ട് നാലിനു ഹരിപ്പാട് കാവൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഡോ. പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തും. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.എം രാജു, കുര്യൻ ജോൺ മേളാം പറമ്പിൽ, ചലച്ചിത്രതാരം രശ്മി അനിൽ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് കെ സുരേഷ് കുമാർ, വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ് ഷമീർ,സെക്രട്ടറി അബി ഹരിപ്പാട്, ജി രവീന്ദ്രൻ പിള്ള, സുന്ദരൻ പ്രഭാകരൻ, അൻവർ എന്നിവർ പങ്കെടുത്തു