tv-r

അരൂർ: ശാന്തിഗിരി ആശ്രമം ചന്തിരൂർ ബ്രാഞ്ചിലെ ജൈവ ചീര കൃഷിയിൽ നൂറുമേനി നേട്ടം. വിളവെടുപ്പ് ഉദ്ഘാടനം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.കെ.രാജീവൻ നിർവ്വഹിച്ചു.

ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള 17 ഏക്കർ വരുന്ന അഞ്ചടി മൂപ്പന്തറ പാടത്ത് എല്ലാവർഷവും പൊക്കാളി നെൽകൃഷി നടത്തുന്നതിന് പുറമേ ഏഴ് ഏക്കർ സ്ഥലത്ത് വിവിധ തരത്തിലുള്ള പച്ചക്കറികളും വാഴയും ചീരയുമൊക്കെ കൃഷി ചെയ്യുന്നുണ്ട്. ആശ്രമത്തിലെ അന്തേവാസികളും വിശ്വാസികളും ചേർന്നാണ് പൂർണ്ണമായും ജൈവവളം ഉപയോഗിച്ചു കൃഷി നടത്തുന്നത്. ചടങ്ങിൽ അരൂർ ഗ്രാമപഞ്ചായത്ത് അംഗം സീനത്ത് ശിഹാബുദ്ദീൻ അദ്ധ്യക്ഷയായി. ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഹെഡ് ജനനി പൂജജ്ഞാനതപസ്വിനി, കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ റേച്ചൽ സോഫിയ, അരൂർ കൃഷി ഓഫീസർ ആനി വർഗീസ്, ചേർത്തല ഏരിയ കോ- ഓർഡിനേറ്റർ ജി.ഹരികൃഷ്ണൻ, ഏരിയ ഡി.ജി.എം പി.ജി. രവീന്ദ്രൻ, ഏരിയ മാനേജർ റെജി പുരോഗതി, കൃഷി കോ-ഓർഡിനേറ്റർ സി.വി. പുരുഷോത്തമൻ, ആശ്രമം സീനിയർ മാനേജർ എം.കെ.രഘുവരൻ, അക്കൗണ്ട്സ് മാനേജർ കെ.ഷിബു എന്നിവർ പങ്കെടുത്തു.