
ഹരിപ്പാട്: ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കുമാരപുരം പൊത്ത പള്ളി കൊച്ചു പോച്ചയിൽ സുദേവൻ- പ്രഭ ദമ്പതികളുടെ മകൻ സുജിത്ത് (33)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ തെക്കേ നടക്കു സമീപമായിരുന്നു അപകടം . ഗുരുതരമായി പരിക്കേറ്റ സുജിത്ത് സംഭവസ്ഥലത്തു മരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ. ഭാര്യ: ശ്രീമോൾ, മകൾ: തീർത്ഥ, സഹോദരി: സൂര്യ.