
എടത്വാ: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കോളിലൂടെ നഗ്നത കാട്ടിയ യുവാവ് പിടിയിൽ. എടത്വ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം കുണ്ടറ സ്വദേശി അഖിലിനെയാണ് (28) എടത്വ പൊലീസ് പിടികൂടിയത്.
ഫേസ്ബുക്ക് വീഡിയോ കോളിലൂടെ പെൺകുട്ടികളുമായി ചാറ്റ് ചെയ്ത ശേഷം സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഭീഷണിപ്പെടുത്തിയിരുന്നു. ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ച പൊപോലീസ് പ്രതിയുടെ വീട്ടിലെത്തിയാണ് പിടികൂടിയത്. പോക്സോ, ഐ,ടി വകുപ്പുകൾ പ്രകാരമാണ് കേസ്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ അഖിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എടത്വ സി.ഐ കെ.ജി. പ്രതാപ ചന്ദ്രൻ, എസ്.ഐ ശ്യംജി, സി.പി.ഒമാരായ വിഷ്ണു, സുനിൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.