photo

ചേർത്തല: ജൈവ വൈവിദ്ധ്യ സംരക്ഷണം, പ്ലാസ്​റ്റിക് മാലിന്യ നിർമ്മാർജ്ജനം എന്നിവ ലക്ഷ്യമിട്ട് ആലപ്പുഴ എസ്.ഡി.കോളേജിലെ എൻ.സി.സി. കേഡ​റ്റുകളുടെ നേതൃത്വത്തിൽ പാതിരാമണൽ ശുചീകരിച്ചു. എല്ലാ മാസവും രണ്ടു തവണ വീതം യജ്ഞം തുടരാനാണ് തീരുമാനം.
ശുചീകരണം മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.ടി. റെജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.ഡി.വിശ്വനാഥൻ, നസീമ , കുഞ്ഞുമോൾ ഷാനവാസ്, നിഷ പ്രദീപ്, ഷെജിമോൾ, ലൈലാ ഷാജി, വിഷ്ണു.വി, 11 (കെ),എൻ.സി.സി. ബ​റ്റാലിയൻ സി.ഒ.കേണൽ അഭിജിത്ത്, ലെഫ്.ഡോ.കെ.നാരായണൻ, ക്യാപ്റ്റൻ അനുപമ തുടങ്ങിയവർ പങ്കെടുത്തു. എൻ.സി.സി. കേഡ​റ്റുകൾ നിർമ്മിച്ച മാസ്കുകൾ പഞ്ചായത്തിന് കൈമാറി.