അമ്പലപ്പുഴ : നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി 9-30 ഓടെ ദേശീയ പാതയിൽ പായൽക്കുളങ്ങര ക്ഷേത്രത്തിനു തെക്കു ഭാഗത്തായിരുന്നു അപകടം.വാഹനം ഓടിച്ചിരുന്ന നീർക്കുന്നം പുത്തൻപുരയിൽ വിനയകുമാറിനാണ് (19) പരിക്കേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.