മാവേലിക്കര: എസ്.എൻ.‌ഡി.പി യോഗം വഴുവാടി 257ാം നമ്പർ ശാഖായോഗം വക സുബ്രഹ്മണ്യ സ്വാമി, ഭദ്രാ ദേവീക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം നാളെ മുതൽ 25 വരെ നടക്കും. നാളെ രാവിലെ 7ന് പറക്കെഴുന്നള്ളിപ്പ്, 9.10 നും 9.45നും മദ്ധ്യേ തൃക്കൊടിയേറ്റ്. 19ന് രാവിലെ 6ന് പൊങ്കാല. ദിവസവും രാവിലെ 8ന് ഭാഗവതപാരായണം നടക്കും. 24ന് രാവിലെ 9ന് കാവടിഭിക്ഷ, 10.30ന് പള്ളിവേട്ട എഴുന്നള്ളത്ത്. 25ന് രാവിലെ 9ന് കാവടിയാട്ടം, 10ന് കാവടി അഭിഷേകം, വൈകിട്ട് 5.30ന് യാത്രാഹോമം, ആറാട്ട് ബലി.