കായംകുളം : കണ്ണംമ്പള്ളി ഭാഗം അറക്കൽ ശ്രീ അന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന് തുടക്കമായി.
യജ്ഞാചാര്യൻ പത്തിയൂർ വിജയകുമാറിന്റെ മുഖ്യ കാർമ്മികത്വത്തിൽ സുനിൽ കുമാർ ഗ്യാലക്സി ഭദ്രദീപപ്രതിഷ്ഠ നിർവ്വഹിച്ചു. നടപ്പന്തലിൽ സ്ഥാപിച്ച മണിയുടേയും, ആൽത്തറയുടെയും സമർപ്പണവും നടന്നു. പ്രസിഡന്റ് രാജു പട്ടാണിപറമ്പിൽ, വൈസ് പ്രസിഡന്റ് പനക്കൽ സജീവൻ, സെക്രട്ടറി ഉപേന്ദ്രൻ ഷിജുവില്ല, ജോയിന്റ് സെക്രട്ടറി സോമരാജൻ കൊല്ലശ്ശേരിൽ, ട്രഷറർ സുധാകരൻ കുന്നേൽ, ആർ.ഭദ്രൻ തുരുത്തുവയലിൽ, സുനിൽകുമാർ ചേലപ്പുറത്ത്, രാജു അറക്കൽ, സദാനന്ദൻ കൊച്ചറക്കൽ, സി.സുനിൽ കുമാർ സുരേഷ് ഭവനം, രജീന്ദ്രൻ പനക്കൽ, സുബി ചേലപ്പുറത്ത്, ശിവൻ പട്ടാണിപ്പറമ്പിൽ ചിറയിൽ എന്നിവർ സംസാരിച്ചു.