കായംകുളം: 19-ാമത് ആലപ്പുഴ ജില്ലാ ബേസ്‌ബാൾ ചാമ്പ്യൻഷിപ്പ് കായംകുളം എൻ.ടി.പി.സി ഗ്രൗണ്ടിൽ ആരംഭിച്ചു. സീനിയർ, ജൂനിയർ, സബ്ബ് ജൂനിയർ വിഭാഗങ്ങളിലായി നൂറിലധികം താരങ്ങൾ മൂന്നുദിവസങ്ങളായി നടക്കുന്നമ ത്സരത്തിൽ പങ്കെടുക്കും.
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അസി.സെക്രട്ടറി സിനിൽസബാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ബേസ് ബാൾ ഒബ്‌സർവർ പ്രകാശ്, ബേസ്‌ബാൾ അസോസിയേഷൻ ഭാരവാഹികളായ ഡോ.അൻസാരി, മാജിദ് ഹുസൈൻ, അബു ജനത, എ.എച്ച്.എം ഹുസൈൻ എന്നിവർ സംസാരിച്ചു.