premarriage

ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിലുള്ള വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ.മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം ബി.ജയപ്രകാശ് തൊട്ടാവാടി, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി, സെക്രട്ടറി റീന അനിൽ,ട്രഷറർ സുഷമാ രാജേന്ദ്രൻ, കേന്ദ്രസമിതി അംഗം ശോഭന രാജേന്ദ്രൻ, ബിന്ദുമണിക്കുട്ടൻ, സൗദാമിനി, ലതിക സുഭാഷ്, അക്ഷയ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം മോഹനൻ കൊഴുവല്ലൂർ സ്വാഗതം പറഞ്ഞു. ക്ലാസ്സിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഇന്ന് വൈകിട്ട് 4.30 ന് വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷ പുരുഷോത്തമൻ വിതരണം ചെയ്യും.