കായംകുളം : പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്യര്യ കേരളയാത്ര 16ന് കായംകുളത്ത് എത്തും. എൽമെക്സസ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന് നടക്കുന്ന ജില്ലാതല സമാപനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. കെ സി വേണുഗോ പാൽ എം.പി,കെ. സുധാകരൻ എം.പി , പ്രതിപക്ഷ ഉപ നേതാവ് എം കെ മുനീർ, എം കെ പ്രമചന്ദ്രൻ എം പി, പി ജെ ജോസഫ്, സി പി ജോൺ, ജി ദേവരാജൻ. അനുപ് ജേക്കബ് തുടങ്ങിയ നേതാക്കൾ സമാപന സമ്മേള നത്തിൽ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ അഡ്വ.ഇ സമീർ, കൺവീനർ കറ്റാനം ഷാജി, യു ഡി ഫ് നിയോജക മണ്ഡലം ചെയർമാൻ അ. ഇർഷാദ്, കൺവീനർ ചേലക്കാട് രാധാകൃഷ്ണൻ എന്നിവർ അറി യിച്ചു.