
അമ്പലപ്പുഴ : ടയർ പൊട്ടിയതിനെത്തുടർന്ന് ലോറി മറിഞ്ഞ് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.ആർക്കും പരിക്കില്ല.
ദേശീയപാതയിൽ തോട്ടപ്പള്ളി ഒറ്റപ്പന ഉരിയരി ഉണ്ണിത്തേവർ ക്ഷേത്രത്തിന് മുന്നിൽ ശനിയാഴ്‌ച രാവിലെയായിരുന്നു അപകടം. നീണ്ടകരയിൽ നിന്ന് ചെമ്മീൻ കയറ്റി വളഞ്ഞ വഴിയിലേക്ക് വന്ന ലോറിയുടെ പിന്നിലെ ടയർ പൊട്ടിയതിനെ തുടർന്ന് മറിയുകയായിരുന്നു. റോഡിലേക്ക് നിറഞ്ഞു വീണ ചെമ്മീൻ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.