അമ്പലപ്പുഴ: ബി.എസ്.എൻ.എൽ എഫ്.ടി.ടി.എച്ച് സേവനങ്ങൾക്ക് പുതുതായി അവതരിപ്പിച്ചിട്ടുള്ള ഓഫറുകളും, ഇളവുകളും ഉപഭോക്താവിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ടെലിഫോൺ എക്സ്ചേഞ്ചിൽ നാളെ മേള നടത്തും.200 എം.ബി പി.എസ് വരെ വേഗതയുള്ള പ്ലാനുകൾ,449 ൽ തുടങ്ങുന്ന പ്ലാനുകൾ ഉൾപ്പടെ വിവിധ പ്ലാനുകൾ ബുക്കു ചെയ്യുവാനുള്ള സൗകര്യം മേളയിൽ ഒരുക്കിയിട്ടുണ്ട്.. പുതിയ ഉപഭോക്താക്കൾക്ക് 4 ജി സിം കാർഡുകൾ എടുക്കുവാനുള്ള സൗകര്യമുണ്ടായി​രി​ക്കും