youth-congress-rali

മുതുകുളം : രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര യുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിളംബരം ചെയ്ത് കോൺഗ്രസ്‌ ആറാട്ടുപുഴ സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെയും യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഇരുചക്ര വാഹന റാലി നടത്തി . ഡി.സി.സി സെക്രട്ടറി അഡ്വ.വി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻമാരായ സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ജി.എസ്. സജീവൻ,നോർത്ത് മണ്ഡലം പ്രസിഡന്റ്‌ രാജേഷ് കുട്ടൻ, യുത്ത് കോൺഗ്രസ്‌ ആറാട്ടുപുഴ മണ്ഡലം പ്രസിഡന്റ് അച്ചു ശശിധരൻ എന്നിവർക്ക് കാർത്തികപ്പള്ളി ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ എസ്. വിനോദ് കുമാർ പതാക കൈമാറി. ഷംസുദീൻ കായിപ്പുറം, കെ. രാജീവൻ, ശശി, എ.എം.ഷഫീഖ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എസ്. അജിത, ടി.പി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു .