ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ വനിതാ സംഘം അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി പുനഃസംഘടിപ്പിച്ചു. യോഗത്തിൽ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ രഞ്ജിത് രവി, കൺവീനർ ബി.സത്യപാൽ, വി. ചന്ദ്രബോസ്, എസ്.എസ് അഭിലാഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വന്ദന സുരേഷ് (ചെയർപേഴ്സൺ), രേഖ സുരേഷ് (വൈസ് ചെയർപേഴ്സൺ), സിനി രമണൻ (കൺവീനർ), ഉഷ വിജയൻ (ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി മഞ്ജു സത്യൻ , രേവതി, രഞ്ജു, താമരാക്ഷി പ്രഭാകരൻ , റെജിലാ രാജേഷ്, വീണാ സാദാശിവൻ എന്നിവരെയും തിരഞ്ഞെടുത്തു.