sndp

ആലപ്പുഴ:എസ്.എൻ.ഡി.പി യോഗം സൈബർ സേനയുടെ സംഘടനാ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന് ചേർത്തലയിൽ ചേർന്ന കേന്ദ്ര സമിതി യോഗം വിവിധ ജില്ലാക്കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു. 'സംഘടനകൊണ്ട് ശക്തരാകുവിൻ' എന്ന ഗുരുവചനത്തിന്റെ 95-ാം വാർഷികം വിപുലമായി ആചരിക്കുന്നതിന്റെ ഭാഗമായാണിത്.ഈ മാസം ജില്ലാ നേതൃയോഗങ്ങൾ വിളിച്ചു ചേർക്കും. മാർച്ച് ആദ്യവാരം സംസ്ഥാന പ്രവർത്തക യോഗം നടത്തും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഘടനാ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി, നവ മാദ്ധ്യമ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ഗുരുദർശന പ്രചാരകരെ ആദരിക്കാൻ 'ഗുരുദർശന പ്രചാരക അവാർഡ്' ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.