മാവേലിക്കര മാവേലി​ക്കരയി​ൽ നടക്കുന്ന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തി​ന്റെ സ്വാഗതസംഘം രൂപീകരിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എൻ.അശോക് കുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ കെ.പി.എസ്.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി.പ്രദീപ്, സംസ്ഥാന നിർവ്വാഹക സമിതിയംഗം ബി.ബിജു, ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ കെ.മാത്യു, റവന്യു ജില്ലാ സെക്രട്ടറി സോണി പവേലിൽ തുടങ്ങിയവർ സംസാരിച്ചു.