
ആലപ്പുഴ: ആലപ്പുഴ റോട്ടറിക്ളബ്ബിന്റെ വൊക്കേഷണൽ എക്സലൻസ് അവാർഡ് ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനപറമ്പിൽ വിതരണം ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ടും കൊവിഡ് സെല്ലിന്റെ ചെയർമാനുമായ ഡോ. ആർ.വി.രാംലാൽ, കെ.എസ്.ഡി.പി എം.ഡി എസ്.ശ്യാമള, കവിയത്രിയും കേരള ബാങ്ക് ആലപ്പുഴ ശാഖ മാനേജരുമായ അബു ജുമൈല എന്നിവർക്കാണ് അവാർഡ് നൽകിയത്. സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരിയായ പ്രീതു ജയപ്രകാശിനെ അനുമോദിച്ചു. ക്ളബ്ബ് പ്രസിഡന്റ് ജോൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് അഡ്വ. വി.ദീപക് സ്വാഗതവും സെക്രട്ടറി ജോസ് എബ്രഹാം നന്ദിയും പറഞ്ഞു.