പൂച്ചാക്കൽ: കായലോര വെള്ളപ്പൊക്ക അതിജീവനത്തിനായിയുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി സി.പി.എം ചേർത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 5ന് പാണാവള്ളി ഓടമ്പള്ളിയിൽ കൺവെൻഷൻ നടക്കും.മന്ത്രി ടി.എം.ഐസക് തോമസ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെ.രാജപ്പൻ നായർ അദ്ധ്യക്ഷനാകും. പി.എസ് ബാബു ,പി.എം.പ്രമോദ്, ആർ.നാസർ, സി.ബി.ചന്ദ്രബാബു, എൻ.ആർ.ബാബുരാജ്‌, കെ.ജി.രാജേശ്വരി, പി.എസ്.ഷാജി, ബിനിതാ പ്രമോദ്, ഡി.വിശ്വംഭരൻ, ധന്യാ സന്തോഷ്, ടി.എസ്.സുധീഷ്, അഡ്വ.വി.ആശ, വി.എ.പരമേശ്വരൻ, ജയചന്ദ്രൻ , കെ.ബി. ബാബുരാജ്, പി.ഡി.സബീഷ് തുടങ്ങിയവർ പങ്കെടുക്കും.