കായംകുളം: ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കേന്ദ്രമാക്കി സഹയ എന്ന പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു കൂട്ടായ്‌മ രൂപീകരിച്ചു. യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജഡ്ജിയായി നിയമിതനായ പുതുപ്പള്ളി ഗോവിന്ദമുട്ടം സ്വദേശി വി.ഉദയകുമാറിനെ ആദരിച്ചു. ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ അദ്ധ്യക്ഷത വഹിച്ചു. പുതുപ്പള്ളി സെയ്ത് ,എം.ആർ.ജീവൻലാൽ സരിതാ സുഭാഷ്, ഷൈജു ഭാസ്‌കർ, എൽ.ബിജു വി.വിജയലാൽ, ബിജു നാരായണൻ, സന്തോഷ് ഒറ്റത്തെങ്ങിൽ തുടങ്ങിയവർ സംസാരിച്ചു.