
കായംകുളം: കോൺഗ്രസ് നേതാവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരന്റെ അനുസ്മരണം പത്തിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു.
ഡി.സി.സി പ്രസിഡന്റ് അഡ്വ എം ലിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആമ്പക്കാട്ട് സുരേഷ് അധ്യക്ഷത വഹിച്ചു. അഡ്വ എ ത്രിവിക്രമൻ തമ്പി ,ഇ സമീർ ,എ ജെ ഷാജഹാൻ, പി എസ് ബാബുരാജ്,അഡ്വ ശ്രീജിത്ത് പത്തിയൂർ തുടങ്ങിയവർ സംസാരിച്ചു.