ph

കായംകുളം: പിൻവാതിൽ നിയമനങ്ങൾക്ക് തടയിടണമെന്നും ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിൽ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബി.ഡി.ജെ.എസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.

ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം വി.സുരേഷ് ബാബു, നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണുപ്രസാദ്, സംഘടനാ സെക്രട്ടറി സതിഷ് നാനാശേരിൽ, വൈസ് പ്രസിഡന്റുമാരായ പി.എസ്. ബേബി, വിശ്വലാൽ പത്തിയൂർ,വിജയൻ, സെക്രട്ടറിമാരായ മണിക്കുട്ടൻ, നടരാജൻ, വിജയകുമാർ, മധു തുടങ്ങിയവർ പങ്കെടുത്തു.