ചേർത്തല: മയക്കുമരുന്ന് ആമ്പ്യൂളുകളും നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പനയ്ക്കായി കാറിൽ കടത്തികൊണ്ടുവന്നെന്നാരോപിച്ച് കരീലക്കുളങ്ങര പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ മണ്ണഞ്ചേരി പഞ്ചായത്ത് വടക്കനാര്യാട് സ്വദേശികളായ പുനർകോടം വീട്ടിൽ കണ്ണനെയും മുണ്ടുചിറ വീട്ടിൽ പ്രിയേഷിനെയും കുറ്റക്കാരല്ലെന്ന് കണ്ട് മാവേലിക്കര അഡീഷണൽ കോടതി ജഡ്ജി പി.വി. ബാലകൃഷ്ണൻ വെറുതെവിട്ടു. പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ഇന്നോവ കാറും, മൊബൈൽ ഫോണും 30000 രൂപയും തിരികെ നൽകാനും ഉത്തരവായി. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ചാൾസ് ഐസക്,പി.എസ്. അനഘൻ എന്നിവർ ഹാജരായി.