a

മാവേലിക്കര- കൊയ്പ്പള്ളികാരാണ്മ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി അനൂപ് കൃഷ്ണരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടി​യേറി​. ഇന്ന് രാവിലെ 9ന് ക്ഷേത്രകാവിൽ പൂജയും പുള്ളുവൻപാട്ടും. നാളെ രാവിലെ 6ന് ഗണപതിഹോമം, വൈകിട്ട് 7ന് സോപാന സംഗീതം. 17ന് രാവിലെ 8ന് കുതിരക്കാവിൽ പൂജയും പുള്ളുവൻപാട്ടും. 17നും 18നും രാത്രി 8ന് അൻപൊലി പുറപ്പാട്, 10ന് അൻപൊലി വരവ്. 18ന് രാവിലെ 6ന് ഗണപതിഹോമം. പള്ളിവേട്ട മഹോത്സവമായ 9ന് രാവിലെ 8.30ന് പഞ്ചവാദ്യം, 12ന് ഉത്സവബലി ദർശനം, രാത്രി 7.30ന് സോപാനസംഗീതം, 8.30ന് സേവ. ആറാട്ട് മഹോത്സവമായ 20ന് വൈകിട്ട് 5ന് നാദസ്വരക്കച്ചേരി, രാത്രി 8ന് തൃക്കൊടിയിറക്ക്, 9ന് ആറാട്ട് പുറപ്പാട്, 10ന് ആറാട്ട് വരവ്.