ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് ഐക്യദാർഡ്യവുമായി യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. തോട്ടപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിസന്റ് കെ.നൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.പ്രവീൺ, എ.ആർ.കണ്ണൻ, എം.പി.മുരളികൃഷ്ണൻ, റഹീം വെറ്റക്കാരൻ, ജലീൽ, ജിനേഷ് ,മനു മഹിന്ദ്രൻ, അനുരാജ്, അഫ്‌സൽ കാസിം, വിവേക് ബാബു, വിശാഖ് വിജയൻ,മണികണ്ഠൻ, നൈസാം നജീം,മനീഷ്, വിനോദ്,രജനീഷ്, ഷിജു താഹ, റിനു ഭൂട്ടോ, അജി,നജീഫ് അരിശേരിൽ, സഹദ്,എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി.