മാവേലിക്കര: ചെട്ടികുളങ്ങര, പത്തിയൂർ പഞ്ചായത്തുകളുടെ അതിർത്തിയായ കണ്ണമംഗലം ക്ഷേത്രത്തിന് തെക്കുവശത്തുള്ള മനായി പാലത്തിന്റെ പുനർനിർമ്മാണ ഉദ്ഘാടനം യു.പ്രതിഭ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം പുനർനിർമ്മിക്കുന്നത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഇന്ദിരാ ദാസ് അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഓമനക്കുട്ടൻ യോഗത്തിൽ സ്വാഗതം പറഞ്ഞു