ആലപ്പുഴ: ജില്ലയിൽ ഇന്നലെ 349 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4600ആയി. 336പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .13 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 413 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 69375 പേർ രോഗ മുക്തരായി. ജില്ലയിൽ ഒൻപത് കേന്ദ്രങ്ങളിലായി 258 പേർക്ക് വാക്സിൻ നൽകി .