ആലപ്പുഴ: കയർ കേരള 2021ന്റെ ഭാഗമായി സംസ്ഥാനത്തെ വ്ളോഗർമാരുമായി മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് സംവദിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ സജീവ സാന്നിദ്ധ്യമായ യൂടൂബ് വ്‌ളോഗർമാരെ പങ്കെടുപ്പിച്ചാണ് 'സോഷ്യൽ വീവേഴ്സ്' സോഷ്യൽ മീഡിയ മീറ്റ്അപ്പ് എന്ന പരിപാടി സംഘടിപ്പിച്ചത്. കയറും തെങ്ങുമായി ബന്ധപ്പെട്ട ഓർമകൾ വ്‌ളോഗർമാർ പങ്കുവച്ചു. കയർ മേളയുടെ പ്രചാരണാർഥം സംഘിപ്പിച്ച മീറ്റ് അപ്പിൽ പുതുതലമുറയെ കയറുമായി ബന്ധപ്പെടുത്താൻ കഴിയുന്ന പുതിയ സംരംഭങ്ങളും ആശയങ്ങളും ചർച്ചയായി. യ ഷമീറ പി.ആർ, സുജിത്ത് ഭക്തൻ, ഇബാദു റഹ്മാൻ, രതീഷ് ആർ. മേനോൻ, രാകേഷ് നാരായണൻ, ജയരാജ് ജെ. നാഥ്, ജിയോ ജോസഫ് എന്നിവർ പങ്കെടുത്തു.