തുറവൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് തുറവൂർ ജംഗ്ഷനിൽ (ഗഫൂർ ഹാജി നഗർ) സ്വീകരണം നൽകും. വൈകിട്ട് 4ന് ചേരുന്ന സമ്മേളനം എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർപേഴ്സൺ അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.പ്രമുഖ നേതാക്കൾ സംസാരിക്കും.