obituary

ചേർത്തല: കെ.എസ്.ആർ.ടി.സി ഡ്രൈവർ വാഹനാപകടത്തിൽ മരിച്ചു. വയലാർ പഞ്ചായത്ത് പത്താം വാർഡിൽ കളവംകോടം മനപ്പള്ളി നികർത്തിൽ പത്മനാഭന്റെ മകൻ സന്തോഷ് (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ദേശീയപാതയിൽ പത്മാക്ഷി കവലയ്ക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം.സന്തോഷ് സഞ്ചരിച്ച ബൈക്ക് വളവിന് സമീപം നിയന്ത്റണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവറായി​രുന്നുണ്. ഭാര്യ: ബീന. മക്കൾ; ലക്ഷ്മി,ശിവശങ്കരൻ. പട്ടണക്കാട് പൊലീസ് കേസെടുത്തു.