francis

പറയകാട്.ബൈക്കിടിച്ച് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെട്രോൾ പമ്പ് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് തുറവൂർ വലിയപറമ്പിൽ ഫ്രാൻസിസ് പാപ്പച്ചൻ(68) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 7.30നു തുറവൂർ എൻ.സി.സി കവല പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. ഫ്രാൻസിസ് പാപ്പച്ചൻ സെക്യൂരിറ്റി ജോലിക്കായി പെട്രോൾ പമ്പിലേക്ക് വരുമ്പോൾ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് ന വൈകിട്ട് 3നു മനക്കോടം സെന്റ് ജോർജ് ഫൊറോന പളളി സെമിത്തേരിയിൽ. ഭാര്യ.ഫിലോമിന. മക്കൾ.കുഞ്ഞുമോൻ,ഷാജി,ലൈസ,ലൈജ. മരുമക്കൾ.സീന,ദീപ,ഷിബു,ജോളി.