
ചാരുംമൂട് : ഹൃദയ വാൽവ് മാറ്റിവയ്ക്കുന്നതിനായി കരുനാഗപ്പള്ളി മണപ്പള്ളി കളത്തൂർ വടക്കതിൽ രാജു - ബിനി ദമ്പതികളുടെ മകൾ ബിൻസി രാജു (17) സുമനസുകളുടെ സഹായം തേടുന്നു.
കഴിഞ്ഞ 14 വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലാണ് ബിൻസി. ജന്മനാ തന്നെ ഹൃദയവാൽവിന് തകരാറുണ്ടായിരുന്നു. ജനിച്ച് 4 -ാം മാസം മുതൽ ബിൻസി യുടെ ശരീരം വയലറ്റു നിറമായി കാണപ്പെട്ടു തുടങ്ങി. ഇതിനു ശേഷം ഹൈദരാബാദ് കെയർ ആശുപത്രിയിൽ സർജറിയ്ക്കു വിധേയയായി. പിന്നീട് മൂന്നര വയസിൽ തിരുവന്തപുരം ശ്രീചിത്രയിൽ രണ്ടാമത്തെ മേജർ സർജറിയ്ക്കും വിധേയയായി. 14 വർഷമായി ശ്രീചിത്രയിൽ തുടർചികിത്സ നടത്തി വരികയാണ്.
ഇപ്പോൾ ബിൻസിയ്ക്ക് രോഗം മൂർച്ഛിച്ചതോടെ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ നടത്തിയ വിശദമായ പരിശോധനയിൽ അടിയന്തരമായി ഹൃദയ വാൽവ് മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. സർജറികൾക്കും തുടർ ചികിത്സകൾക്കുമായി 20 ലക്ഷത്തോളം രൂപ വേണ്ടിവരും. ബിൻസിയുടെ ആദ്യ സർജറിയ്ക്കു വേണ്ടി തഴവ സർവീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാൽ കുടുംബത്തിന്റെ ആകെയുള്ള ചെറിയ വീട് ജപ്തി ഭീഷണി നേരിടുകയാണ്. കൂലിപ്പണിക്കാരനായിരുന്ന ബിൻസിയുടെ പിതാവ് രാജുവിന്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതിനാൽ ഇപ്പോൾ ജോലിക്ക് പോകാനും കഴിയുന്നില്ല. ജീവിതത്തിലേക്ക് തിരികെ എത്തുവാൻ നല്ലവരായ സുമനസുകളുടെ സഹായം തേടുകയാണ് ബിൻസിയും കുടുംബവും. കാനറ ബാങ്കിൽ ബിൻസി രാജുവിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. BlNCY RAJU, CANARA BANK A/C NO: 34 56 10 80 00 110 IFSC CODE: CNRB0003456 BRANCH: THAZHAVA MB No: 8907215274 / 7591943894